യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികളെ കൊണ്ടുവരാന്‍ മൂന്ന് വിമാനങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്

Update: 2022-03-03 06:04 GMT
Advertising

യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും.

കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും അദ്ദേഹം അറിയിച്ചു.

ഓപറേഷൻ ഗംഗ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം 398 മലയാളി വിദ്യാർഥികൾ നാട്ടിൽ എത്തിയെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ സുരക്ഷാ മുന്നറിയിപ്പുകൾ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇന്ത്യൻ എംബസിയുടെ അറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാൻ ശ്രദ്ധിക്കണമന്നും മുഖ്യമന്ത്രി പറഞ്ഞു.

യുക്രൈയിനിൽ നിന്ന് ഡെല്‍ഹിയില്‍ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന്...

Posted by Pinarayi Vijayan on Wednesday, March 2, 2022

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News