അനധികൃത നിർമാണത്തിന് ഫീസടിച്ചില്ല: ഫ്‌ളാറ്റൊഴിയാൻ നഗരസഭയുടെ നോട്ടീസ്

നിർമാണം ക്രമപ്പെടുത്താൻ അടയ്‌ക്കേണ്ടത് ഒരു കോടിയിലേറെ രൂപ

Update: 2023-11-16 12:16 GMT
Advertising

കൊച്ചി: അനധികൃത നിർമാണം ക്രമപ്പെടുത്താൻ ഫീസടക്കാത്തതിനാൽ ഫ്‌ളാറ്റൊഴിയാൻ ഉടമക്ക് നഗരസഭയുടെ നോട്ടീസ്. എറണാകുളം വാഴക്കാല ആപ്പിൾ ഹൈറ്റ്‌സ് ഫ്‌ളാറ്റുടമക്കാണ് തൃക്കാക്കര നഗരസഭ നോട്ടീസ് നൽകിയത്. ഒരു കോടി 11 ലക്ഷം രൂപയാണ് അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ പിഴ നിശ്ചയിച്ചത്. നികുതിയിനത്തിലും കോടികൾ നഗരസഭക്ക് ഫ്‌ളാറ്റുടമ നൽകാനുണ്ട്.

എറണാകുളം വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റിന്റെ നിർമ്മാണത്തിൽ 11836 സ്‌ക്വയർ ഫീറ്റ് അനധികൃത നിർമ്മാണം നടന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്നാണ് നിർമാണം ക്രമപ്പെടുത്താൻ പിഴ നിശ്ചയിച്ചത്. എന്നാൽ തുക അടക്കാൻ ഉടമ തയ്യാറല്ല. തുടർന്നാണ് ഫ്‌ളാറ്റുകളിൽ താമസിക്കുന്ന 80 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന നിർദ്ദേശം ഉടമക്ക് നഗരസഭക്ക് നൽകിയിരിക്കുന്നത്.

2010ൽ നിർമാണം നടത്തിയ ബിൽഡിംഗിന് ഫയർ എൻ.ഒ.സി, പി.സി ബി എൻ.ഒ.സി എന്നിവ ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാരണത്താൻ നഗരസഭ കെട്ടിട നമ്പർ നൽകുന്നില്ല. അതേസമയം ഫ്‌ളാറ്റിന്റെ മുൻ ഭാഗത്തെ സ്ഥലം മെട്രോ റെയിലിനു ഏറ്റെടുത്തിരുന്നു. ഇതിന് നഷ്ടപരിഹാരമായി ലഭിച്ച 1.36 കോടി രൂപ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് നൽകുന്നതിനെതിരെ താമസക്കാരായ ഫ്‌ളാറ്റ് ഉടമകൾ കോടതിയെ സമീപിച്ചു. തുടർന്ന് മെട്രോ റെയിൽ കോടതിയിൽ തുക കെട്ടി വയ്ച്ചു. ഇതിൽ നിന്നും നഗരസഭക്ക് ലഭിക്കേണ്ട തുക അടക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടും നിർമാതാക്കൾ തയ്യാറാകുന്നില്ല. പെർമിറ്റ് ഫീസ്, കെട്ടിട നികുതി എന്നീ ഇനത്തിലും ഫ്‌ളാറ്റുടമ നഗരസഭക്ക് കോടികൾ നൽകാനുണ്ട്. ഫ്‌ളാറ്റിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും ഒഴിപ്പിക്കാൻ നഗരസഭ നോട്ടിസ് നൽകിയത്.


Full View

Thrikkakara Municipality issued a notice to the owner to vacate the Apple Heights flat in Vazhakala, Ernakulam.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News