മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാമെന്ന് കെ സുധാകരൻ; തോൽവി ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ്
കരുവന്നൂർ , കൊടകര കേസുകൾ ഒത്തുതീർപ്പാക്കിയതിന് സി.പി.എം ബിജെപിക്ക് വോട്ട് മറിച്ചെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആരോപിച്ചു
കണ്ണൂർ: കെ. മുരളീധരൻ ഉന്നയിച്ച വിഷയങ്ങളിൽ തൃശ്ശൂർ ഡിസിസിയോട് വിശദീകരണം ചോദിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാമാണെന്നും വിട്ടുനിൽക്കേണ്ട ആളല്ലെന്നും സുധാകരൻ പറഞ്ഞു.
തൃശൂരിൽ കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് ഡി.സി.സി അധ്യക്ഷൻ ജോസ് കെ.വള്ളൂർ മീഡിയവണിനോട് പറഞ്ഞു. കരുവന്നൂർ , കൊടകര കേസുകൾ ഒത്തുതീർപ്പാക്കിയതിന് സി.പി.എം ബിജെപിക്ക് വോട്ട് മറിച്ചെന്നും ജോസ് വള്ളൂർ ആരോപിച്ചു. കൊടകര കുഴൽപ്പണക്കേസും കരുവന്നൂർ ബാങ്ക് കൊള്ളയും ഒത്തുതീർപ്പാക്കിയതിന്റെ പ്രത്യുപകാരമാണ് സിപിഐഎം ബിജെപിക്ക് നൽകിയെതെന്നും ജോസ് വെള്ളൂർ ആരോപിച്ചു.
ഒരു സെലിബ്രിറ്റി എന്ന നിലയിൽ വ്യക്തിപരമായ വോട്ടുകൾ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ഇത്രയും ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കാനിടയായത് സിപിഎം ഉണ്ടാക്കിയ ഡീൽ തന്നെയാണെന്നും ജോസ് വള്ളൂർ പറഞ്ഞു.