സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷി പുരസ്‌കാരം തൃശൂർ സ്വദേശിക്ക്

സർഗാത്മക മേഖലയിലെ കഴിവുകൾക്ക് കഴിഞ്ഞ വർഷം വനിത ശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യ പുരസ്‌കാരം ലഭിച്ചിരുന്നു

Update: 2023-11-17 14:31 GMT
Editor : Shaheer | By : Web Desk

അബ്ദുല്‍ ഹാദി

Advertising

തൃശൂർ: സംസ്ഥാന സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം തൃശൂർ സ്വദേശി അബ്ദുൽ ഹാദി വി.എസിന്. ബെസ്റ്റ് ചൈൽഡ് ക്രിയേറ്റിവിറ്റി വിത്ത് ഡിസബിലിറ്റി വിഭാഗത്തിലാണു പുരസ്‌കാരം. എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

എടക്കഴിയൂർ സ്വദേശി അബ്ദുൽ സലീം മാസ്റ്റർ-ഷബ്‌ന ദമ്പതികളുടെ മകനാണ് മസ്‌കുലർ ഡിസ്ട്രാഫി 80 ശതമാനം ബാധിച്ച ഹാദി. സർഗാത്മക മേഖലയിലെ കഴിവുകൾക്ക് കഴിഞ്ഞ വർഷം വനിത ശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യ പുരസ്‌കാരം ലഭിച്ചിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ 2021ലെ കഥാസമ്മാനവും നേടിയിരുന്നു.

പ്രതിസന്ധികളെ തരണം ചെയ്ത് യൂട്യൂബ് വിഡിയോകൾ വഴി ക്ലാസുകളും യാത്രാ വിവരണങ്ങളുമായും സജീവമാണ് അബ്ദുൽ ഹാദി.

Summary: Thrissur resident Abdul Hadi V.S has received the State Disability Award given by the State Department of Social Justice. The award is in the Best Child Creativity with Disability category

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News