സുൽത്താൻ ബത്തേരിയിൽ തോട്ടത്തിലെ കുഴിയില്‍ വീണ കടുവക്കുട്ടിയെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെയാണ് മന്ദംകൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ കുഴിയിൽ കടുവ വീണത് നാട്ടുകാര്‍ അറിയുന്നത്

Update: 2022-02-18 07:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ സ്വകാര്യ തോട്ടത്തിലെ കുഴിയില്‍ വീണ കടുവക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രിയാണ് ആറുമാസം പ്രായമുള്ള കടുവക്കുട്ടി കുഴിയിൽ വീണത്. കടുവക്കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വിദഗ്ധ പരിശോധന നടത്തുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.

ഇന്ന് രാവിലെയാണ് മന്ദംകൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ കുഴിയിൽ കടുവ വീണത് നാട്ടുകാര്‍ അറിയുന്നത്. മുൻപും കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന പ്രദേശമാണ് മന്ദംകൊല്ലി. നാട്ടുകാർ വിവരമറിയിച്ച യുടന്‍ വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം മയക്കുവെടിവെച്ച ശേഷം വലയുമായി കിണറ്റിലിറങ്ങി. ആറ്‌ മാസം മാത്രം പ്രായമുള്ള പെൺകടുവക്കുഞ്ഞിനെ അമ്മക്കടുവയുടെ അരികിലേക്ക്‌ എത്തിച്ചില്ലെങ്കിൽ അതിജീവിക്കാനുള്ള സാധ്യത കുറവാണ്‌. അമ്മക്കടുവയുടെ കരച്ചിൽ കേട്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്‌. പ്രദേശത്ത് വനം ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടരുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News