ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വിളിച്ച സിനിമാ സംഘടനകളുടെ യോഗം ഇന്ന്
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം
Update: 2022-05-04 01:04 GMT
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വിളിച്ച സിനിമാ സംഘടനകളുടെ യോഗം ഇന്ന്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്.
ഡബ്ല്യു.സി.സി,അമ്മ, മാക്ട,ഫെഫ്ക ഉൾപ്പെടെ എല്ലാ സിനിമാ സംഘടനകൾക്കും ക്ഷണമുണ്ട്. റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടി ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി രൂപീകരിച്ചത്