യുഎഇയുമായി ചേർന്ന് കേരളത്തിൽ ടൂറിസം ടൗൺഷിപ്പ്; പ്രാരംഭ ചർച്ചകൾക്ക് തുടക്കമായി

വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലാണ് ടൗൺഷിപ്പ് സ്ഥാപിക്കുക

Update: 2024-01-20 10:22 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: യു.എ.ഇയുമായി ചേർന്ന് കേരളത്തിൽ ടൂറിസം ടൗൺഷിപ്പ് ആരംഭിക്കുന്നതിലുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കം. സാധ്യത പഠിക്കാൻ ചീഫ് സെക്രട്ടറി ചെയർമാനായി സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി - യു.എ.ഇ അംബാസിഡർ ചർച്ചയ്ക്ക് പിന്നാലെയാണ് നടപടി. വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലാണ് ടൗൺഷിപ്പ് സ്ഥാപിക്കുക.

ചീഫ് സെക്രട്ടറി ചെയർമാനായ വർക്കിങ് ഗ്രൂപ്പ് സർക്കാർ രൂപീകരിച്ചു. ടൂറിസം സെക്രട്ടറിയാണ് ഗ്രൂപ്പിന്റെ കൺവീനർ. തദ്ദേശം, വനം, റവന്യൂ എന്നീ  വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാരെയും പ്രിൻസിപ്പൽ സെക്രട്ടറിമാരെയും ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ സമിതിക്ക് സർക്കാർ നിർദേശം നൽകി. 

ജനുവരി 18ന് ടൂറിസം വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. വലിയ തോതിലുള്ള നിക്ഷേപമാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. ടൂറിസം ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് നവംബർ രണ്ടിന് നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഒരു നോട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വർക്കിങ് ഗ്രൂപ്പിന് രൂപം നൽകിയിരിക്കുന്നത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News