വയോധികയുടെ മൃതദേഹം മാറ്റി; തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

മുരുക്കുംപുഴയ്ക്കടുത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു

Update: 2023-07-03 03:07 GMT
Elderly body moved; Train services from Thiruvananthapuram to Kollam section have been restored
AddThis Website Tools
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. മുരുക്കുംപുഴയ്ക്കടുത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു.

മൃതദേഹം മുരുക്കുംപുഴ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന സമ്പർക്രാന്തി എക്‌സ്പ്രസ് ഇടിച്ചാണ് വയോധിക മരിച്ചത്. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മൂന്ന് ട്രെയിനുകൾ ഇതിനാൽ വൈകിയാണ് ഓടുന്നത്. വന്ദേഭാരത്, വേണാട് എക്‌സ്പ്രസ്, ജനശദാബ്ദി എന്നീ ട്രെയിനുകളാണ് ഒരു മണിക്കൂർ വൈകി ഓടുന്നത്. 


Full View


Updating... 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News