മന്ത്രി ആർ.ബിന്ദുവിന് നേരിട്ടു നൽകിയ സ്ഥലംമാറ്റ നിവേദനം മാലിന്യ കൂമ്പാരത്തിൽ
ശാരീരിക പരിമിതികളുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റി ലഭിക്കാൻ ഭാര്യയാണ് നിവേദനം നൽകിയത്
Update: 2025-03-17 04:09 GMT
തൃശൂര്‍ :മന്ത്രി ആർ.ബിന്ദുവിന് നേരിട്ടു നൽകിയ സ്ഥലംമാറ്റ നിവേദനം വഴിയിൽ ഉപേക്ഷിച്ച മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. ശാരീരിക പരിമിതികളുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റി ലഭിക്കാൻ ഭാര്യയാണ് നിവേദനം നൽകിയത്. മന്ത്രി പങ്കെടുത്ത പരിപാടിയിലെ മാലിന്യങ്ങൾ ചേർപ്പിൽ വഴിയോരത്ത് നിന്നാണ് കണ്ടെത്തിയത്.ഇതിൽ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ ലഭിച്ചത്.
തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയിരുന്നത്. മാലിന്യം തള്ളിയതിന് പതിനായിരം രൂപ ചേർപ്പ് പഞ്ചായത്ത് പിഴ ചുമത്തിയിട്ടുണ്ട്.