അയ്യപ്പന്റെ പേരിൽ അനധികൃത പണപ്പിരിവ്; അയ്യപ്പധർമ പ്രചാരസഭയ്ക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഇവർക്ക് ദേവസ്വം ബോർഡുമായോ ശബരിമലയുമായോ ബന്ധമില്ലെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Update: 2023-12-02 12:18 GMT
Advertising

തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതിന് അഖില ഭാരത അയ്യപ്പധർമ പ്രചാരസഭയ്ക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇവർ ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതായി പരാതി ലഭിച്ചെന്നും ഇവർക്ക് ദേവസ്വം ബോർഡുമായോ ശബരിമലയുമായോ ബന്ധമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

UPI ID: abap@indianbank എന്ന യു.പി.ഐ ഐ.ഡി ഉപയോഗിച്ചാണ് പണപ്പിരിവ്. നാഷണൽ കൗൺസിലിന്റെ പേരിലാണ് പ്രചാരസഭ ഭക്തജനങ്ങളിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നത്.

ദേവന്റെയോ ദേവിയുടേയോ പേരിൽ ഭക്തജനങ്ങളിൽ നിന്ന് ധനം സ്വരൂപിക്കുന്നതിന് തിരുവിതാംകൂർ ഹിന്ദുമത സ്ഥാപന നിയമത്തിലെ വകുപ്പ് പ്രകാരവും ഹൈക്കോടതിയുടെ 2023 ജൂലൈ 15ലെ വിധിപ്രകാരവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രമേ അവകാശമുള്ളൂ.

അതിനാൽ ഇത്തരം പണപ്പിരിവിൽ നിന്നും അവർ പിന്മാറണം. ഭക്തരെ കൊള്ള ചെയ്യുന്ന ഇത്തരം നടപടികളിൽ നിന്ന് അഖില ഭാരത അയ്യപ്പ ധർമ പ്രചാരസഭ പിന്മാറിയില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News