ട്രോളി ബാഗ് വിവാദം: 'കോൺഗ്രസ് നേതാക്കളെ കുറവാസംഘത്തെ ചോദ്യംചെയ്യുംപോലെ ചോദ്യംചെയ്യണം'; സുരേഷ് ബാബു

അന്വേഷണം നേരിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Update: 2024-12-03 08:17 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

പാലക്കാട്: ട്രോളി ബാഗ് വിവാദത്തിൽ കുറുവാ സംഘങ്ങളെ ചോദ്യം ചെയ്യുന്നത് പോലെ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. ട്രോളി ബാഗ് വിവാദത്തിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ടിന് ശേഷവും ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം.

പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നും ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. എന്നാൽ പൊലീസിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നുണ പരിശോധന ഉൾപ്പെടെ ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇതിനെല്ലാം മുൻകൈയെടുക്കേണ്ടത് പൊലീസ് ആണെന്നും തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും രാഹുൽ വ്യക്തമാക്കി. തങ്ങൾക്കെതിരായി സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News