ഷിരൂരിൽ ട്രക്കിൻ്റെ ക്രാഷ് ​ഗാർഡ് കണ്ടെത്തി; തൻ്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തി

Update: 2024-09-23 10:15 GMT
Advertising

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിൽ പുരോ​ഗമിക്കുകയാണ്. തിരച്ചിലിൽ അർജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാർഡ് കണ്ടെത്തി. ഇത് തന്റെ ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ഈ ഭാഗത്ത് തന്നെ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാവുമെന്നും മനാഫ് മീഡിയവണിനോട് പറഞ്ഞു.

നാവിക സേനയുടെ സോണാർ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ച ഭാഗത്താണ് തിരച്ചിൽ പുരോഗമിക്കുന്നത്. ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News