'ജയരാജനാണ് ആക്രമിച്ചതെന്ന വാദം ഇൻഡിഗോ അംഗീകരിച്ചു';സത്യം ജയിച്ചെന്ന് ഫർസീൻ മജീദ്

'കേരളാ പൊലീസും അധികൃതരും തനിക്ക് നിഷേധിച്ച നീതി ഇൻഡിഗോയുടെ ഭാഗത്തുനിന്നും ലഭിച്ചു'

Update: 2022-07-18 06:13 GMT
Advertising

കണ്ണൂർ: സത്യം ജയിച്ചെന്ന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദ്. ഇ പി ജയരാജനാണ് ആക്രമിച്ചതെന്ന വാദം ഇൻഡിഗോ അംഗീകരിച്ചു. കേരളാ പൊലീസും അധികൃതരും തനിക്ക് നിഷേധിച്ച നീതി ഇൻഡിഗോയുടെ ഭാഗത്തുനിന്നും ലഭിച്ചു. സത്യാവസ്ഥ മനസിലാക്കി പൊലീസ് തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.പി ജയരാജനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

നീതിന്യായ വ്യവസ്‌ഥയിൽ വിശ്വാസമുണ്ട്. പൊലീസ് എന്തുതന്നെ കെട്ടിച്ചമച്ചാലും കേരളത്തിലെ പൊതുമനസാക്ഷി അതനുവദിക്കില്ല. ശബരിനാഥന് നോട്ടീസ് നൽകാൻ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് തങ്ങൾ നൽകിയ അഞ്ചോളം പരാതികളിൽ കാണിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ വിമാനക്കമ്പനി ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. അതിനിടെയാണ് പ്രതിഷേധത്തിന് ശബരിനാഥൻ നിർദേശം നൽകിയെന്ന രീതിയിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News