കോയമ്പത്തൂർ വിമാനത്താവളത്തിൽനിന്നും ഗുളിക രൂപത്തിൽ വിഴുങ്ങിയ രണ്ടര കോടിയുടെ ലഹരിമരുന്ന് പിടികൂടി
വിമാനത്താവളത്തിലിറങ്ങിയ ഇവരെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞ്‌വെക്കുകയും പരിശോധിക്കുകയുമായിരുന്നു
Update: 2022-05-12 06:51 GMT
കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും വയറ്റിൽ ഒളിപ്പിച്ച രണ്ടര കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഗുളിക രൂപത്തിലുള്ള വിഴുങ്ങിയ ലഹരി മരുന്ന് കടത്തുന്നതിനിടെയായിരുന്നു പിടികൂടിയത്. ഉഗാണ്ട സ്വദേശി സാന്ദ്രനന്റെസ്റ്റയാണ് പിടിയിലായത്.
കോയമ്പത്തൂർ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇന്നു നടന്നത്. വിമാനത്താവളത്തിലിറങ്ങിയ ഇവരെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞ്‌വെക്കുകയും പരിശോധിക്കുകയുമായിരുന്നു. പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിനകത്ത് ഗുളിക രൂപത്തിൽ മയക്കുമരുന്നുകൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.