സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ
നെടുമങ്ങാട് സ്വദേശി ഹാജ (22), ഇരിഞ്ചയം സ്വദേശി അമീർ ഖാൻ (22) എന്നിവരാണ് അറസ്റ്റിലായത്.
Update: 2021-11-30 15:09 GMT
സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ഹാജ (22), ഇരിഞ്ചയം സ്വദേശി അമീർ ഖാൻ (22) എന്നിവരാണ് അറസ്റ്റിലായത്. വെള്ളനാട് സ്വദേശി അരുണിനാണ് കുത്തേറ്റത്. അടിപിടിക്കേസിൽ സാക്ഷി പറഞ്ഞതിനായിരുന്നു ആക്രമണം.
നെടുമങ്ങാട് കെഎസ്ആർടിസി ബസ് ഡിപ്പോ പരിസരത്ത് ഏതാനും ദിവസം മുമ്പ് അടിപിടി നടന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അരുൺ സാക്ഷി പറഞ്ഞിരുന്നു. ഇതിന്റെ വിരോധം തീർക്കാൻ നെടുമങ്ങാട് പൂക്കടയിൽ ജോലി ചെയ്യുന്ന അരുണിനെ ഹാജയും അമീറും ചേർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.