കോവിഡ് വാക്സിനേഷൻ യഞ്ജം 100 ശതമാനം ലക്ഷ്യം പൂർത്തിയാക്കിയതായി യു എ ഇ
നീണ്ട ഇടവേളക്ക് ശേഷം യു എ ഇയിലെ പ്രതിദിന കോവിഡ് കണക്ക് ഇന്ന് 500 കടന്നു
കോവിഡ് വാക്സിനേഷൻ യഞ്ജം 100 ശതമാനം ലക്ഷ്യം പൂർത്തിയാക്കിയതായി യു എ ഇ. വാക്സിൻ നൽകാൻ ലക്ഷ്യമിട്ട മുഴുവൻ വിഭാഗങ്ങൾക്കും വാക്സിൻ നൽകാൻ കഴിഞ്ഞതായി യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻനിര പോരാളികൾ, വിവിധ പ്രായത്തിലൂടെ പൊതുസമൂഹം, സന്നദ്ധപ്രവർത്തകർ, പ്രായാധിക്യമുള്ളവർ തുടങ്ങി മുഴുവൻ വിഭാഗങ്ങൾക്കും വാക്സിൻ നൽകുകയും ദേശീയ വാക്സിൻ യഞ്ജം ലക്ഷ്യം നേടുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ വിതരണത്തിലെ മുന്നേറ്റം കോവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിലും കോവിഡ് മരണങ്ങൾ കുറക്കുന്നതിനും രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതിനിടെ, നീണ്ട ഇടവേളക്ക് ശേഷം യു എ ഇയിലെ പ്രതിദിന കോവിഡ് കണക്ക് ഇന്ന് 500 കടന്നു. ഇന്ന് 575 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, കോവിഡ് ബാധിച്ച് ദിവസങ്ങളായി ആരും മരിച്ചതായി റിപ്പോർട്ടുകളില്ല. ഇതുവരെ 9,0922 പേർക്കാണ് യു എ ഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 449 പേർ രോഗമുക്തരായി. മൊത്തം രോഗമുക്തരുടെ എണ്ണം 8,92,687 ആയി. ഇതുവരെ 2,305 പേരാണ് യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
div data-style="position:relative;padding-bottom:56.25%;height:0;overflow:hidden;">