ഇടുക്കിയിൽ ഈമാസം 28 ന് യു.ഡി.എഫ് ഹർത്താൽ
നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ എന്നിവ ഉന്നയിച്ചാണ് ഹർത്താൽ
Update: 2022-11-18 01:49 GMT
ഇടുക്കി: ഇടുക്കിയിൽ 28 ന് യു.ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചു. നിർമാണ നിരോധനം,ബഫർ സോൺ,ഭൂ പ്രശ്‌നങ്ങൾ എന്നിവ ഉന്നയിച്ചാണ് ഹർത്താൽ. വ്യവസായ സംരംഭകത്വ സെമിനാറിൽ പങ്കെടുക്കാൻ മന്ത്രി പി. രാജീവ് ഇടുക്കിയിലെത്തുന്ന ദിവസമാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിർമ്മാണം നിരോധിച്ചു കൊണ്ടുള്ള റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കണം. മൂലധന നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത ജില്ലയായി ഇടുക്കി മാറിയെന്നും കർഷകർക്ക് പോലും നിലനിൽപ്പില്ലാത്ത സാഹചര്യത്തിൽ ശ്വാശ്വത പരിഹാരം ഉണ്ടാകണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.