എസ്.ഡി.പി.ഐയുടെ വോട്ട് യു.ഡി.എഫ് വാങ്ങുന്നത് പരാജയ ഭീതികൊണ്ട്: എം.വി ഗോവിന്ദൻ
കോ-ലി-ബിക്കെപ്പം എസ്.ഡി.പി.ഐ കൂടി ചേർന്നെന്നും എം.വി ഗോവിന്ദൻ.
മലപ്പുറം: പരാജയ ഭീതി കൊണ്ടാണ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാനുള്ള യു.ഡി.എഫ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഏതു വർഗീയ സംഘടനകളുമായും കൂട്ടു ചേരുമെന്നാണ് യു.ഡി.എഫ് നിലപാട്. മുൻപ് എസ്.ഡി.പി.ഐയെ എതിർത്ത മുസ്‌ലിം ലീഗടക്കം ഇപ്പോൾ തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും കോ-ലി-ബിക്കെപ്പം എസ്.ഡി.പി.ഐ കൂടി ചേർന്നെന്നും എം.വി ഗോവിന്ദൻ.
എസ്.ഡി.പി.ഐ- കോൺഗ്രസ് ഡീലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു. ഇത്തരം ശക്തികളുമായി കോൺഗ്രസിന് നേരത്തെ തന്നെ ധാരണ ഉണ്ടായിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എസ്.ഡി.പിഐ പിന്തുണയെക്കുറിച്ച് പറയാൻ സിപിഎമ്മിന് എന്താണ് യോഗ്യതയെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ചോദിച്ചു. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ, നേമത്ത് ശിവൻകുട്ടിയെ പിന്തുണച്ചിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും അവർ പലർക്കും പിന്തുണ പ്രഖ്യാപിക്കാറുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ള മുഴുവൻ ആൾക്കാരുടെയും വോട്ട് വേണമെന്നും കെ.മുരളീധരൻ പറഞ്ഞു.