"കെ റെയിലിന് കേന്ദ്രാനുമതി ലഭിച്ചാലും യു.ഡി.എഫ് സമരത്തിൽ നിന്നും പിന്മാറില്ല"; വി.ഡി സതീശൻ

"വി മുരളീധരന്‍ ഇവിടെ കിടന്നു വെയിലുകൊള്ളണോ, ഡല്‍ഹിയില്‍ പോയി കേന്ദ്രത്തെ കണ്ടാല്‍ പോരെ"

Update: 2022-04-06 15:39 GMT
Editor : ijas
Advertising

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാലും യു.ഡി.എഫ് സമരത്തിൽ നിന്നും പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിൽവർ ലൈനിന്‍റെ പേരിൽ ബി.ജെ.പി നടത്തുന്ന സമരാഭാസം അവസാനിപ്പിക്കണം. വി മുരളീധരൻ അടക്കമുള്ളവർ ഇവിടെ ഇരുന്നു വെയിൽ കൊണ്ടു സമരം ചെയ്യുകയല്ല വേണ്ടത്. ബി.ജെ.പിക്കാർ ഡൽഹിയിൽ പോയി പദ്ധതിക്ക് അനുമതിയില്ലെന്നു കേന്ദ്ര സർക്കാരിനെ കൊണ്ടു പ്രഖ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നന്തിയിൽ കെ റെയിൽ വിരുദ്ധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

സി.പി.എം കേന്ദ്ര നേതൃത്വം സിൽവർ ലൈനിൽ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. ഇടത് പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിൽ സ്വീകരിക്കുന്നത്. മുംബൈ, അഹമ്മദാബാദ് അതിവേഗ റെയിൽവേയെ നഖശിഖാന്തം എതിർക്കുന്ന സി.പി.എം, സിൽവർ ലൈൻ പദ്ധതിയെ പിന്തുണയ്ക്കുന്നത് എങ്ങനെയെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു.

"UDF will not back down even if K Rail gets central approval"; VD Satheesan

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News