എൽഡിഎഫ് സർക്കാറിനെതിരെ യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന്

രാവിലെ ഏഴ് മുതൽ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിക്കും

Update: 2023-05-20 02:19 GMT
Advertising

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റ് വളയും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴ് മുതൽ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിക്കും.

എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സമരത്തിൽ അണിചേരും. സർക്കാരിന്റെ നയങ്ങൾ ജനദ്രോഹമാണെന്ന് കുറ്റപ്പെടുത്തിയാണ് സമരം. സർക്കാരിനെതിരെയുള്ള കുറ്റപത്രവും സമർപ്പിക്കും.

വിവാദപരമ്പരകള്‍ക്കിടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ഇന്ന് നടക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് മുതല്‍ എഐ ക്യാമറ വരെ എത്തി നില്‍ക്കുന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ വരിഞ്ഞ് മുറിക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്‍റെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സര്‍വേയും സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ്. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News