കാലിക്കറ്റിൽ യു.ഡി.എസ്.എഫ് ചരിത്രം; എസ്.എഫ്.ഐയില്‍നിന്ന് യൂനിയൻ പിടിച്ചു

എട്ടു വർഷത്തിനുശേഷമാണ് എസ്.എഫ്.ഐയ്ക്ക് യൂനിയൻ ഭരണം നഷ്ടമാകുന്നത്

Update: 2024-06-10 14:42 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ ഭരണം പിടിച്ച് കെ.എസ്.യു, എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകളും മൂന്ന് ജനറൽ സീറ്റും മുന്നണി പിടിച്ചെടുത്തു. എട്ടു വർഷത്തിനുശേഷമാണ് എസ്.എഫ്.ഐയ്ക്ക് യൂനിയൻ ഭരണം നഷ്ടമാകുന്നത്.

പാലക്കാട് വിക്ടോറിയ കോളജിൽനിന്നുള്ള നിതിൻ ഫാത്തിമ(കെ.എസ്.യു)യാണ് കാലിക്കറ്റ് വിദ്യാർഥി യൂനിയന്റെ പുതിയ ചെയർപേഴ്‌സൻ. പുറമണ്ണൂർ മജ്‌ലിസിലെ മുഹമ്മദ് സഫ്‌വാൻ(എം.എസ്.എഫ്) ആണ് ജനറൽ സെക്രട്ടറി. വൈസ് ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് എം.എസ്.എഫിന്റെ ഹർഷാദ് പി.കെയും ഷബ്‌ന കെ.ടിയും വിജയിച്ചു.

എല്ലാ ജനറൽ സീറ്റുകളും എം.എസ്.എഫ്, കെ.എസ്.യു സഖ്യം സ്വന്തമാക്കി.

Summary: UDSF, an alliance of KSU and MSF, takes over the Calicut University Students' Union from SFI

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News