അനധികൃത രൂപമാറ്റവും അധിക ലൈറ്റ് ഘടിപ്പിക്കലും പണി തരും; വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതൽ ക്ലാസ്

Update: 2024-06-23 09:34 GMT
Advertising

കൊച്ചി: നാളെ മുതൽ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എൽഇഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്കും പൂട്ടു വീഴും. 

സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങൾ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ട് കൊടുക്കൂ. നമ്പർ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതൽ ക്ലാസ് നൽകാനും തീരുമാനമായി. ഐഡിആർടിയിൽ 5 ദിവസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാലേ ലൈസൻസ് പുതുക്കി നൽകൂ.

എറണാകുളത്ത് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ വിളിച്ച മോട്ടോർ വാഹന വകുപ്പ് യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൊക്കൊണ്ടത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് മന്ത്രി ഉദ്യോഗസ്ഥരുമായി ഓൺലൈൻ മീറ്റിംഗ് നടത്തും. ജോയിന്റ് ആർടിഒ വരെയുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ചകളിലെ മീറ്റിംഗിൽ പങ്കെടുക്കേണ്ടത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News