ഏകസിവിൽകോഡ്: കെപിസിസിയുടെ ജനസദസ് ആഗസ്റ്റ് അഞ്ചിന്
ഈ മാസം രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
തിരുവനന്തപുരം: ഏകവ്യക്തി നിയമത്തിനെതിരേ കെപിസിസിയുടെ നേതൃത്വത്തില്‍ ജനസദസ്. ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരിലാണ് ജനസദസ് സംഘടിപ്പിക്കുക.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹ്യ, മത നേതാക്കളും പങ്കെടുക്കും. ഈ മാസം രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ഏകസിവിൽകോഡിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന രീതിയിൽ ജനകീയ സദസ് നടത്താനാണ് തീരുമാനം. കെ മുരളീധരൻ ചെയർമാനും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ജനറൽ കൺവീനറും ടി സിദ്ദിഖ് എംഎൽഎ വർക്കിംഗ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് ട്രഷററുമായ 101 അംഗ സംഘാടക സമിതിയാണ് പരിപാടി നിയന്ത്രിക്കുന്നത്.
ഏകസിവിൽ കോഡ് ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. മതമേലധ്യക്ഷന്മാർ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. ജനസദസിനു ശേഷം ആഗസ്റ്റ് അവസാനത്തോടെ യുഡിഎഫിന്റെ പരിപാടിയും തിരുവനന്തപുരത്ത് നടക്കും.