ലവ് ജിഹാദ് വെല്ലുവിളി; മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉൾപ്പെടെ സൂചിപ്പിച്ചിരുന്നു-മീനാക്ഷി ലേഖി

സുപ്രിംകോടതി ലവ് ജിഹാദ് ഇല്ലെന്നു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

Update: 2024-04-13 11:57 GMT
Editor : Shaheer | By : Web Desk

മീനാക്ഷി ലേഖി

Advertising

പത്തനംതിട്ട: ലവ് ജിഹാദ് ഒരു വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് അടക്കം കാര്യങ്ങൾ സൂചിപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ബി.ജെ.പി അല്ല, ക്രിസ്തീയ പുരോഹിതരായ ചിലരാണ് ലവ് ജിഹാദ് എന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ മീനാക്ഷി ലേഖി പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണമുയർത്തിയത്. ലവ് ജിഹാദ് വെല്ലുവിളി തന്നെയാണ്. എല്ലാം സമുദായങ്ങളും ഒരുമിച്ച് എതിർക്കണം. ലവ് ജിഹാദ് വിഷയത്തിൽ ഹൈക്കോടതി പറഞ്ഞതടക്കമുള്ള കാര്യങ്ങളാണ് താൻ ചൂണ്ടിക്കാണിച്ചത്. സുപ്രിംകോടതി ലവ് ജിഹാദ് ഇല്ലെന്നു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മീനാക്ഷി പറഞ്ഞു.

സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ദേശീയപാത സ്ഥലം ഏറ്റെടുപ്പ് മന്ദഗതിയിലാണു പോകുന്നത്. എയിംസ് അടക്കമുള്ള പദ്ധതികളിലും തടസം നേരിടുന്നു. പുതിയ കുട്ടികൾ വിദേശത്തേക്ക് പോകുന്നത് ഇവിടെ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

Summary: Union Minister Meenakshi Lekhi said that Love Jihad is a challenge and former DGP Jacob Punnoose has mentioned things about that

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News