'1000 രൂപവരെ കൗണ്ടറിലടക്കാം'; പുതിയ ഉത്തരവ് ഉടനിറക്കുമെന്ന് വൈദ്യുതിമന്ത്രി

'ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് തീരുമാനം'

Update: 2022-07-23 14:59 GMT
Advertising

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ആയിരം രൂപവരെയുള്ള ബില്ലുകൾ കൗണ്ടറിൽ അടക്കാമെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു. പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഞ്ഞൂറ് രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി ഉത്തരവിറക്കിയിരുന്നു. ആദ്യമിറക്കിയ ഉത്തരവിലെ 1000 രൂപ എന്ന പരിധിയാണ് 500 രൂപയായി കുറച്ചിരുന്നത്.

ഈ വർഷം മെയിൽ ചേർന്ന ബോർഡ് യോഗം ബില്ലടക്കുന്ന രീതികളെ കുറിച്ച് ചർച്ച ചെയ്തിരുന്നു. തുടർന്നാണ് വിതരണ വിഭാഗം ഡയറക്ടർ ഉത്തരവിറക്കിയത്. നിലവിൽ 50 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ഡിജിറ്റൽ മാർഗത്തിലൂടെ ബില്ലടക്കുന്നതെന്നാണ് ഊർജ സെക്രട്ടറിയുടെ നിരീക്ഷണം. ഇതു വർധിപ്പിക്കാനാണ് ബോർഡിൻറെ തീരുമാനം. കൗണ്ടറിലെത്തുന്ന ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് രീതികളെ പറ്റി ബോധവത്കരണം നൽകാനും സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News