മുണ്ടക്കൈ പുനരധിവാസം: ടൗൺഷിപ്പ് നിർമാണ ചുമതല ഊരാളുങ്കലിന്
750 കോടി രൂപയാണു പ്രതീക്ഷിക്കപ്പെടുന്ന നിര്‍മാണച്ചെലവ്
തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ ആണു നിർമാണപ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്‌ക്വയർ ഫീറ്റുള്ള വീടുകളാണു നിർമിക്കുന്നത്. ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
നേരത്തെ, ടൗൺഷിപ്പിനായി സർക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ എൽസ്റ്റൺ, ഹാരിസൺസും സമർപ്പിച്ച ഹരജി തള്ളിയായിരുന്നു കോടതി വിധി. ഭൂമി ഏറ്റെടുക്കുമ്പോൾ എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Summary: Uralungal Labour Contract Co-operative Society receives Mundakkai rehabilitation project contract