'വീട്ടിലെത്തി കേസിന്‍റെ രേഖകള്‍ പഠിച്ച ശേഷമാണ് സിപിഎമ്മിലേക്ക് പോയത്'; പ്രതിഭാഗം അഭിഭാഷകൻ സി.കെ.ശ്രീധരനെതിരെ ശരത് ലാലിന്‍റെ സഹോദരി
ശ്രീധരൻ പ്രതികൾക്ക് വേണ്ടി വാദിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ല
Update: 2025-01-04 01:12 GMT
കാസര്‍കോട്: പെരിയക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ സഹോദരി അമൃത. വീട്ടിൽ വന്ന് കേസിന്‍റെ രേഖകളല്ലാം പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം സിപിഎമ്മിലേക്ക് പോയത്. ശ്രീധരൻ പ്രതികൾക്ക് വേണ്ടി വാദിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ലെന്നും അമൃത മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.