വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം; ഖേദം പ്രകടിപ്പിച്ച് സമരസമിതി
ഫാദർ ഡിക്രൂസിന്റെ വാക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ യാതൊരു മടിയുമില്ലെന്ന് സമരസമിതി പ്രതിനിധിയായ ഫാദർ മൈക്കിൾ തോമസ് മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ പറഞ്ഞു.
Update: 2022-11-29 16:10 GMT
കോഴിക്കോട്: മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമർശം മാത്രമാണ്. അത് തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സമരസമിതി പ്രതിനിധിയായ ഫാദർ മൈക്കിൾ തോമസ് പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ആണ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയത്. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു ഫാദർ ഡിക്രൂസിന്റെ പരാമർശം. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.