'വാക്‌സിനുകൾ ഗുണനിലവാരമുള്ളത്'; കുത്തിവെപ്പെടുത്തിട്ടും മരിച്ചത് ആഴത്തിലുള്ള മുറിവ് കാരണമെന്ന് റിപ്പോർട്ട്

ജനുവരി മുതൽ സെപ്തംബർ വരെ പേവിഷബാധ മൂലം മരിച്ച 21 മരണങ്ങളിലാണ് സമിതി പഠനം നടത്തിയത്

Update: 2022-11-09 15:40 GMT
Advertising

തിരുവനന്തപുരം:  സംസ്ഥാനത്തെ പേവിഷബാധാ മരണങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു ചെയർമാനായ കമ്മിറ്റിയാണ് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. വാക്‌സിനെടുത്തിട്ടും ആറുപേർ മരിച്ചത് ആഴത്തിലുള്ള മുറിവ് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.

ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ പേവിഷബാധ മൂലം മരിച്ച 21 മരണങ്ങളിലാണ് സമിതി പഠനം നടത്തിയത്. ഇതിൽ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്. 6 പേർ വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ പ്രതിരോധ കുത്തിവയ്പുകൾ എടുത്തെങ്കിലും ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാൽ കടിയേറ്റപ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സീനുകൾ ഗുണനിലവാരമുള്ളവയാണ്. വാക്‌സീൻ എടുക്കാൻ വിമുഖത കാണിക്കുന്നത് ഗൗരവമായി കാണണമെന്നും റിപോർട്ടിൽ പരാമർശിക്കുന്നു.

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News