വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല: മലപ്പുറത്തോടുള്ള കടുത്ത അനീതിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

Update: 2023-04-22 15:31 GMT

ഇ.ടി മുഹമ്മദ് ബഷീര്‍

Advertising

മലപ്പുറം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തത് ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ ട്രെയിന്‍ 8 മണിക്കൂർ 5 മിനിട്ട് എടുക്കും. വ്യാഴാഴ്ച സർവീസില്ല.

ഇ.ടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേഭാരതിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത്.

രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകും.

വന്ദേഭാരത് സമയക്രമം ഇങ്ങനെ

തിരുവനന്തപുരം- 5:20

കൊല്ലം- 6:07

കോട്ടയം- 7:25

എറണാകുളം- 8:17

തൃശൂർ- 9:22

ഷൊർണൂർ- 10:02

കോഴിക്കോട്- 11:03

കണ്ണൂർ-12:03

കാസർകോട്- 1:25

തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30ന് തിരുവനന്തപുരത്തെത്തും.

മടക്കയാത്ര സമയക്രമം

കാസർകോട് - 2.30

കണ്ണൂർ - 3.28

കോഴിക്കോട് - 4.28

ഷൊർണൂർ - 5.28

തൃശൂർ - 6.03

എറണാകുളം - 7.05

കോട്ടയം - 8

കൊല്ലം - 9.18

തിരുവനന്തപുരം - 10.35


തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും...

Posted by E.T Muhammed Basheer on Saturday, April 22, 2023



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News