സമയക്കുറവ്; സതീശനും സുധാകരനും സംയുക്തമായി നടത്താനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി
'സമരാഗ്നി'യുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്താനിരുന്ന വാർത്താസമ്മേളനമാണ് ഒഴിവാക്കിയത്
Update: 2024-02-26 06:01 GMT
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സംയുക്തമായി നടത്താനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി. 'സമരാഗ്നി'യുടെ ഭാഗമായി രാവിലെ 10 മണിക്ക് പത്തനംതിട്ടയിൽ നടത്താനിരുന്ന വാർത്താസമ്മേളനമാണ് ഒഴിവാക്കിയത്.
പ്രതിപക്ഷ നേതാവ് എറണാകുളത്ത് നിന്ന് എത്താൻ വൈകുന്നതാണ് വാർത്താ സമ്മേളനം ഒഴിവാക്കാൻ കാരണമെന്ന് വിശദീകരണം.എന്നാൽ സമയക്കുറവുകൊണ്ടാണ് വാർത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.