ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്
കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ പതിനാറ് കുറ്റങ്ങൾ പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുണ്ട്
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ പതിനാറ് കുറ്റങ്ങൾ പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകം...ജൂലൈ 28നാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി പ്രതി അസഫാഖ് ആലം കൂട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് ആലുവ മാർക്കറ്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 34-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, മദ്യം നൽകി പീഡിപ്പിക്കൽ ഉൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊണ്ടിമുതലുകളും, സിസി ടിവി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. തുടർച്ചയായ 26 ദിവസം നീണ്ടു നിന്ന വിചാരണയിൽ പ്രധാനപ്പെട്ട 43ഉംകുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത് ആകെ 99 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.