വിഴിഞ്ഞം തീരശോഷണം: വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു
തീരശോഷണമില്ലെന്ന കണ്ടെത്തലാണ് പഠനത്തിൽനിന്ന് ലഭിച്ചതെന്നാണ് വിവരം
Update: 2024-03-06 12:30 GMT
തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ച് വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ എം.ഡി കുഡാലെ ചെയർമാനായ നാലംഗസമിതിയാണ് പഠനം നടത്തിയത്. അന്താരാഷ്ട്രാ തുറമുഖ പദ്ധതി മൂലം പ്രദേശത്ത് തീരശോഷണമുണ്ടോയെന്നാണ് സമിതി പരിശോധിച്ചത്. എന്നാൽ തീരശോഷണമില്ലെന്ന കണ്ടെത്തലാണ് പഠനത്തിൽനിന്ന് ലഭിച്ചതെന്നാണ് വിവരം. അതേസമയം, റിപ്പോർട്ട് വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.