വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

Update: 2022-11-01 06:42 GMT
Editor : ijas
Advertising

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസൈപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്‍റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതെ സമയം വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തുറമുഖ നിർമാണത്തിന് തടസമായതെല്ലാം നീക്കണമെന്നും കോടതി ഉത്തരവ് കർശനമായി പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. നിർമാണപ്രദേശത്തേക്കുള്ള സഞ്ചാരം തടസപ്പെടുത്തരുതെന്നും കോടതി കർശന നിർദേശം നല്‍കി. സമാധാനപരമായ സമരങ്ങൾ അവസാനിപ്പിക്കാൻ പറയില്ലെന്നും സർക്കാർ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തരുതെന്നും കോടതി അറിയിച്ചു. അതേ സമയം തുറമുഖനിർമാണം അനുവദിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ലത്തീൻസഭ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News