വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു; വിജയപ്രതീക്ഷയിൽ മുന്നണികൾ

ആ​ദ്യമണിക്കൂറുകളിൽ പോളിങ് സ്റ്റേഷനുകളിൽ നീണ്ട നിര

Update: 2024-11-13 01:58 GMT
Advertising

വയനാട്: വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. ആ​ദ്യമണിക്കൂറുകളിൽ നീണ്ട നിരയാണ് പോളിങ് സ്റ്റേഷനുകളിൽ കാണാൻ സാധിക്കുന്നത്. ചേലക്കരയിലെ 180 പോളിങ് ബൂത്തുകളിലും വോട്ടിങ് ആരംഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിജയം ഉറപ്പെന്ന് ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ് പറഞ്ഞു.

ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വയനാട് ലോക്സഭാ മണ്ഡ‍ലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും. കടുത്ത മത്സരം നടക്കുന്ന ചേലക്കരയിലെ വിജയം സംസ്ഥാന സർക്കാറിന് നിർണായകമാണ്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.4 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.57 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News