വാളയാറിലെ സഹോദരിമാരുടെ മരണം: പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ

പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹരജി നൽകി

Update: 2023-08-14 12:57 GMT
Advertising

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ. പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹരജി നൽകി. പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക് വിധേയമാക്കണം. പ്രതികളുടെ ശബ്ദസാമ്പിളുകളും പരിശോധനയുടെ ഭാഗമാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.

2021 ജനുവരിയിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. അതിനുശേഷം 2022 ആഗസ്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തലിന് സമാനമായിരുന്നു സി.ബി.ഐയുടെ കുറ്റപത്രം. ഈ കുറ്റപത്രം പോക്സോ കോടതി തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെണ്‍കുട്ടികളുടെ അമ്മ പുനരന്വേഷണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് നാലിന് ഇതേവീട്ടില്‍ ഒന്‍പത് വയസ്സുള്ള സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി സഹോദരിയായിരുന്നു. 


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News