അഞ്ച് മിനിറ്റിൽ അൽഫാം കിട്ടണം, വൈകുമെന്ന് ജീവനക്കാർ; ഹോട്ടലിൽ അടിയോടടി

5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് പറഞ്ഞപ്പോൾ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്

Update: 2023-08-01 14:00 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: അഞ്ചു മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. യുവാക്കൾ ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.

5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് പറഞ്ഞപ്പോൾ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത് എന്നാണ് പരാതി. യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . 7 പേർക്കെതിരെയാണ് ഹോട്ടൽ മാനേജ്മെന്റ് പരാതി ഉന്നയിച്ചത്. മർദ്ദനത്തിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News