സംഘപരിവാർ രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാൻ സി.പി.എം; സർക്കാർ-ഗവർണർ പോര് രൂക്ഷം

ഗവർണറുടെ പരിഗണന കാത്ത് 12 ബില്ലുകൾ രാജ്ഭവനിലുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് ബില്ലുകളിലും ഗവർണർ ഒപ്പിടില്ല

Update: 2022-09-20 01:12 GMT
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഗവർണറുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി മറുപടി നൽകുന്നതോടെ വിവാദ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ പിന്നോട്ട് ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഓരോ ദിവസവും കൂടുതൽ മോശമാവുകയാണ് സർക്കാർ-ഗവർണർ ബന്ധം. രാജ്ഭവനിലെ ഗവർണറുടെ വാർത്താസമ്മേളനത്തിന് അതേ നാണയത്തിൽ ആയിരുന്നു മുഖ്യമന്ത്രി കണ്ണൂരിൽ മറുപടി നൽകിയത്. ഗവർണർക്ക് ആർഎസ്എസ് വിധേയത്വം ആണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തിമദ് ഭാവമാകരുതെന്നുമായിരുന്നു പിണറായി വിജയൻ തിരിച്ചടിച്ചത്. ഗവർണർ സംഘ പരിവാർ രാഷ്ട്രീയം കളിക്കുന്നു എന്ന പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം.

കൊണ്ടും കൊടുത്തും സർക്കാരും ഗവർണറും മുന്നോട്ടു പോകുമ്പോൾ ഭരണ പ്രതിസന്ധിയിലേക്ക് കൂടിയാണ് കാര്യങ്ങളുടെ പോക്ക്. ഗവർണറുടെ പരിഗണന കാത്ത് 12 ബില്ലുകൾ രാജ്ഭവനിലുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് ബില്ലുകളിലും ഗവർണർ ഒപ്പിടില്ല. അതിനെ സർക്കാർ എങ്ങനെ മറികടക്കും എന്നതാണ് നിർണായകം. കണ്ണൂർ - കേരള വിസി മാർക്കെതിരെയുള്ള ഗവർണറുടെ നടപടികളും വൈകാതെ ഉണ്ടായേക്കും. അത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കും. എന്തായാലും കേരളത്തിന്റെ ചരിത്രത്തിൽ സമ്മനതകളില്ലാത്ത പോരിലേക്കാണ് ഗവർണർ സർക്കാർ തർക്കം നീങ്ങുന്നത്.


Full View

CPM to strengthen the campaign that the governor is playing Sangh Parivar politics; The war between Kerala government and the governor is fierce

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News