വയനാട് ഉപതെരഞ്ഞെടുപ്പ് ഉടൻ? തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ തുടങ്ങി

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്

Update: 2023-06-07 07:22 GMT
Advertising

കോഴിക്കോട്: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിശോധന. തിരുവമ്പാടി മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിളിച്ചു ചേർത്ത് മോക് പോളിങ്ങും നടത്തി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നിയോജക മണ്ഡലങ്ങളുള്ളത്. വയനാട്ടിലും മലപ്പുറത്തും വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന നടക്കും.

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട കോടതിവിധിക്ക് പിന്നാലെ അതിവേഗം തെരഞ്ഞെടുപ്പ് പ്രഖ്യപിക്കുന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. എന്നാൽ അധികം വൈകാതെ വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നൽകുന്നത്.

എന്നാൽ വയനാട്ടിൽ രാഹുൽഗാന്ധി തുടരുക എന്നതാണ് തങ്ങളുടെയും ജനങ്ങളുടെയും ആവശ്യമെന്ന് ടി സിദ്ധീഖ് എംഎൽഎ പ്രതികരിച്ചു. രാഹുൽഗാന്ധി അല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് പാർട്ടി ചിന്തിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട ജുഡീഷ്യൽ നടപടികളുമായി മുന്നോട്ടുപോകും. അതിൽ പ്രതീക്ഷയുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News