മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി വയനാട്ടിലെ കോൺഗ്രസ് എംഎൽഎമാർ

വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും മന്ത്രി ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് എംഎൽഎമാരുടെ ആരോപണം

Update: 2024-02-09 01:21 GMT
Advertising

വയനാട്: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി വയനാട്ടിലെ കോൺഗ്രസ് എംഎൽഎമാർ. മന്ത്രിയെ ജില്ലയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ടി സിദ്ധിക്കും ഐ സി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാൻക്രിയാത്മകമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ആരോപണം

വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും മന്ത്രി ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് എംഎൽഎമാരുടെ ആരോപണം. വാകേരി മൂടക്കൊലിയിൽ കടുവ കൊലപ്പെടുത്തിയ ക്ഷീരകർഷകനായ പ്രജീഷിൻ്റെ വീട് സന്ദർശിക്കാൻ പോലും മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

വന്യമൃഗശല്യം പരിഹരിക്കാൻ സര്‍ക്കാര് കൃതമായതോ ശാസ്ത്രീയമായതോ ആയ നടപടികളെകളൊന്നും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജ് സ്വപ്നം മാത്രമാണെന്നും ഒരിക്കലും പ്രായോഗികമാകാത്തതാണ് പാക്കേജെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News