'ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കി'; കെ.വി തോമസിനെതിരെ ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

മലേഷ്യൻ കമ്പനിക്ക് വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന് ബോൾഗാട്ടി പാലസ് നഷ്ടപ്പെടുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ്

Update: 2022-05-14 07:57 GMT
Editor : afsal137 | By : Web Desk
Advertising

മുൻ മന്ത്രി കെ.വി തോമസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2003ൽ ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കെ.വി തോമസ് കരാറുണ്ടാക്കിയെന്നാണ് ആരോപണം. മലേഷ്യൻ കമ്പനിക്ക് വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന് ബോൾഗാട്ടി പാലസ് നഷ്ടപ്പെടുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. പിന്നീട് താൻ ചെയർമാനയപ്പോൾ കെ.റ്റി.ഡി.സി സ്വന്തം നിലക്ക് മറിന പദ്ധതി നടപ്പാക്കിയെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം. തോമസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കെ.പി.സി.സി വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെ.പി.സി.സി പുറത്താക്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News