കേരളത്തിൽ എയിംസെവിടെ?; സുരേഷ് ​ഗോപിയുടെ മറുപടിയിങ്ങനെ

'കേരളത്തിൽ ചെറുപ്പക്കാരില്ലേ, ഫിഷറീസില്ലേ, സ്ത്രീകളില്ലേ? ബജറ്റ് പഠിക്കൂ'

Update: 2024-07-23 15:12 GMT
Advertising

ന്യൂഡൽഹി: ജനപ്രിയ പദ്ധതികളൊന്നുമില്ലാതെ ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചതായിരുന്നു മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിനായി പ്രത്യേകിച്ചായി ബജറ്റില്‍ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല.

സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കേന്ദ്രബജറ്റിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് തൃശൂർ എം.പി സുരേഷ് ​ഗോപി.

'കേരളത്തിൽ ചെറുപ്പക്കാരില്ലേ, ഫിഷറീസില്ലേ, സ്ത്രീകളില്ലേ? ബജറ്റ് പഠിക്കൂ. കേരളസർക്കാർ കൃത്യമായ സ്ഥലം തന്നാൽ എയിംസ് വരും. ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ബജറ്റിൽ പ്രാധാന്യം നൽകി.' - സുരേഷ് ​ഗോപി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല. ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News