പാലക്കാട് വാളയാറിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്ക്‌

വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-01-25 01:34 GMT
Editor : rishad | By : Web Desk
Advertising

പാലക്കാട്: വാളയാറിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൃഷിസ്ഥലത്തേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയതായിരുന്നു വിജയന്‍. എന്നാല്‍ കാട്ടാന ഇയാള്‍ക്കു നേരെ തിരിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാട്ടാന സ്ഥിരം എത്താറുള്ള സ്ഥലം കൂടിയാണ് ഇവിടെയെന്ന് നാട്ടുകര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്തേക്ക് കാട്ടാനകള്‍ കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായും പറയുന്നു.

watch video

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News