'മേയർക്കും എം.എൽ.എക്കുമെതിരെ കേസെടുക്കണം'; കോടതിയെ സമീപിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ
മദ്യപിച്ചു, ഹാൻസ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തിൽ നാണംകെടുത്തിയെന്നും യദു പറഞ്ഞു.
തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി വാക്കുതർക്കമുണ്ടാക്കിയ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡ്രൈവർ യദു കൃഷ്ണ. കാറിലുണ്ടായിരുന്ന എല്ലാവർക്കുമെതിരെ കേസെടുക്കണം. മദ്യപിച്ചു, ഹാൻസ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തിൽ നാണംകെടുത്തിയെന്നും യദു പറഞ്ഞു.
പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കുന്നത്. ഇന്ന് തന്നെ വഞ്ചിയൂർ കോടതിയിൽ ഹരജി നൽകും. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. കാറിലുണ്ടായിരുന്ന അഞ്ചുപേർക്കെതിരെയും കേസെടുക്കണമെന്നും യദു കൃഷ്ണ ആവശ്യപ്പെട്ടു.