തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

മുൻകരുതലിന്‍റെ ഭാഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്

Update: 2024-10-23 02:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലിന്‍റെ ഭാഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പുള്ളത്. കർണാടകക്കും തമിഴ്നാടിനും മുകളിലായി രൂപപെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് നിലവിലെ മഴ.

അതേസമയം, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി വെള്ളിയാഴ്ചയോടെ കരയിൽ പ്രവേശിക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളിൽ തുലാവർഷത്തോടനുബന്ധിച്ചുള്ള മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News