കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്
ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Update: 2022-06-18 01:25 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്. കേരളത്തിൽ പരക്കെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മധ്യ-വടക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക.