'15 വർഷം കഴിഞ്ഞ വാഹനങ്ങളേ ഓടിക്കാൻ കഴിയില്ല, പിന്നെയാണ് 22 വർഷമായത്' ;സി.ഐ.ടി.യുവിന് ഗണേഷ് കുമാറിന്‍റെ പരിഹാസം

ജനാധിപത്യം അല്ലേ അതുകൊണ്ട് അംഗീകരിച്ചെന്നും മന്ത്രി

Update: 2024-06-27 11:33 GMT
Advertising

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് വാഹനങ്ങളുടെ കാലപരിധി 22 വർഷമാക്കിയ നടപടിയിൽ സി.ഐ.ടി.യുവിനെ പരിഹസിച്ച് മന്ത്രി ഗണേഷ് കുമാർ. '15 വർഷം കഴിഞ്ഞ വാഹനങ്ങളേ ഓടിക്കാൻ കഴിയില്ല പിന്നെയാണ് ഡ്രൈവിംഗ് സ്‌കൂൾ വാഹനം ''ജനാധിപത്യം അല്ലേ അതുകൊണ്ട് അംഗീകരിച്ചു' മന്ത്രി പറഞ്ഞു. ഹൈക്കോടതി ഇത് അംഗീകരിക്കുമോ എന്ന സംശയമുണ്ടെന്നും ഹൈക്കോടതിയിൽ നിന്ന് എന്ത് തീരുമാനം വന്നാലും അത് ശിരസ്സാവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെ കാലപരിധി 18ൽനിന്ന് 22 വർഷമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് 15 ദിവസമായി സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ടെസ്റ്റ് പരിഷ്‌ക്കരണത്തിൽ വീണ്ടും മാറ്റം വരുത്തിയത്.

3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നയിടങ്ങളിൽ 40 ടെസ്റ്റുകൾ അധികമായി നടത്താനും ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിൽ ഇളവുകൾ നൽകാനും നേരത്തേ തീരുമാനമായിരുന്നു. ഗതാഗത കമ്മീഷണറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News