ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു

തോട്ടപ്പള്ളി സ്വദേശി മഞ്‌ജേഷ് (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2023-03-01 08:57 GMT

Manjesh

Advertising

ആലപ്പുഴ: ഹരിപ്പാട് പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി സ്വദേശി മഞ്‌ജേഷ് (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാരാരിക്കുളം സ്റ്റേഷനിലെ ജീപ്പാണ് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. ഇന്നലെ രാത്രി 10.45ന് കന്നുകാലിപ്പാടത്തിന് സമീപം വട്ടമുക്കിൽവെച്ചാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് മഞ്‌ജേഷിന്റെ ബന്ധുക്കൾ പറഞ്ഞു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഹരിപ്പാട് പൊലീസ് കേസെടുത്തു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News