എറണാകുളത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
ജീവനെ രണ്ടു ദിവസമായി വീടിന് പുറത്ത് കണ്ടിരുന്നില്ല
Update: 2025-01-04 13:20 GMT
എറണാകുളം: തൃപ്പൂണിത്തുറയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എൻ ജങ്ഷന് സമീപം കോൺവെൻ്റ് റോഡിൽ വാരിയംപുറം പുന്നവയലിൽ വീട്ടിൽ ജീവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനെ രണ്ടു ദിവസമായി വീടിന് പുറത്ത് കണ്ടിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ അയൽവാസികളും മറ്റുള്ളവരും ചേർന്ന് വീട് പരിശോധിച്ചപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ കാണുകയായിരുന്നു.
തുടർന്ന് ഹിൽപാലസ് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി വാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ അഗ്നിശമനസേനയെ വിവരം അറിയിച്ചു. വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വിവാഹിതനാണെങ്കിലും ഭാര്യയും മകളും പിണങ്ങി മാറി താമസിക്കുകയാണ്. വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.