'എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു, നിയമനടപടിയുമായി മുന്നോട്ടു പോകും'; ഹണി റോസ്

ഹണി റോസിന് പിന്തുണയുമായി താരസംഘടന 'അമ്മ'

Update: 2025-01-06 10:02 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കൊച്ചി : തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നടി ഹണി റോസ്. അശ്ലീലപരാമർശങ്ങളെ നിയപരമായി നേരിടുമെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എന്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.

നടി ഹണി റോസിന് പിന്തുണയുമായി താരസംഘടന 'അമ്മ' രം​ഗത്തെത്തി. സ്ത്രീത്വത്തെയും തൊഴിലിനെയും അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അമ്മ വ്യക്തമാക്കി. ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നൽകുമെന്നും അമ്മ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയുന്നുവെന്നാണ് ഹണി റോസ് വെളിപ്പെടുത്തിയത്. താൻ പോകുന്ന ചടങ്ങുകളിൽ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ് പറഞ്ഞിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News